Connect with us

Kerala

തേവര പാലത്തില്‍ ലോറി കൈവരി തകര്‍ത്ത് താഴേയ്ക്ക് തൂങ്ങിനില്‍ക്കുന്ന അവസ്ഥയില്‍; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Published

|

Last Updated

കൊച്ചി| എറണാകുളം തേവര പാലത്തില്‍ ലോറി കൈവരി തകര്‍ത്ത് താഴേയുള്ള കായലിലേക്ക് തൂങ്ങിനില്‍ക്കുന്ന അവസ്ഥയില്‍. തേവര ജംഗ്ഷന് സമീപം കുണ്ടന്നൂരില്‍ നിന്ന് ഐലന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് പാലമുളളത്. ഈ പാലത്തിന്റെ കൈവരികള്‍ തകര്‍ത്താണ് ലോറി കായലിലേക്ക് തൂങ്ങിനില്‍ക്കുന്നത്.

അപകട സമയത്ത് ലോറി ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. സംഭവത്തെതുടര്‍ന്ന് പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Content Highlights:
A major lorry accident occurred at Thevara bridge near Ernakulam when a cargo truck crashed through the concrete safety railings. The vehicle is currently hanging precariously over the lake water causing an immediate block on the busy route. Authorities have imposed strict traffic restrictions on the bridge while emergency services work to safely recover the truck.

 

Latest