Kerala
കൊല്ലത്ത് ആറ് വയസുള്ള കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
രോഗത്തിന്റെ ഉറവിടം എവിടെയെന്നതില്‍ വ്യക്തതയില്ല.
കൊല്ലം| കൊല്ലത്ത് ആറ് വയസുള്ള കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. വയറിളക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം എവിടെയെന്നതില്‍ വ്യക്തതയില്ല. രോഗ ലക്ഷണങ്ങളുമായി മറ്റ് ചിലരെ കൂടി കൊല്ലം ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ടെന്ന് വിവരമുണ്ട്.
വയനാട്ടില്‍ എട്ട് വിദ്യാര്‍ഥികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ജില്ലയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കുട്ടികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്.
Content Highlights:
Shigella bacterial infection has been confirmed in a six-year-old child in Kollam after hospitalization for diarrhea. Eight students also tested positive for the infection in Wayanad district today. Authorities declared a holiday for 13 educational institutions in Wayanad as a safety measure.






