National
തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; രാജ്യസഭ എംപി കോയല്‍ മല്ലിക് രാജിവച്ചു
മല്ലികിന്റെ രാജിയോടെ രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം ഒമ്പതായി കുറഞ്ഞു.
കൊല്‍ക്കത്ത|തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. രാജ്യസഭ എംപി കോയല്‍ മല്ലിക് രാജിവച്ചു. എംപിയായിരുന്ന പ്രകാശ് ചിക് ബറൈക്ക് രാജിവച്ച് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അടുത്ത രാജി. മുമ്പ് സുഷ്മിത ദേബ്, സുഗേന്ദു ശേഖര്‍ എന്നിവര്‍ എം പി സ്ഥാനം രാജിവച്ചിരുന്നു.
മല്ലികിന്റെ രാജിയോടെ രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം ഒമ്പതായി കുറഞ്ഞു. നാലുദിവസത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ എംപിയാണ് കോയല്‍ മല്ലിക്.
പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ടിഎംസിയില്‍ രാജി തുടരുകയാണ്. ഇനിയും പ്രമുഖ നേതാക്കള്‍ രാജിവയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights:
The Trinamool Congress faced another setback as Rajya Sabha MP Koel Mallick tendered her resignation. This development comes within hours of another party member Prakash Chik Baraik stepping down from his parliamentary position. Following a poor performance in the assembly polls the party strength in the upper house has dropped significantly.







