Connect with us

Kerala

കോഴിക്കോട് നിപ: സമ്പര്‍ക്ക പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്, ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കും

22 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ സമ്പര്‍ക്ക പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്. 22 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. 22 പേരില്‍ ഒമ്പത് പേര്‍ വീട്ടുകാരും 13 പേര്‍ തൊട്ടടുത്ത വീട്ടിലെ ആളുകളുമാണ്.

അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ ആര്‍ ടി സംഘങ്ങളെ സജ്ജമാക്കുകയും ചെയ്തു. സംസ്ഥാനതലത്തിലുള്ള നിര്‍ദ്ദേശം വന്നാല്‍ ഈ ഭാഗങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കാനും തീരുമാനമുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഫറോക്ക് സ്വദേശിക്ക് നിപ വൈറസ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് രോഗലക്ഷണങ്ങള്‍ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നിലവില്‍ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights:
Nipah virus has been confirmed in a Feroke native following preliminary tests at Kozhikode Medical College. The health department released a contact list containing twenty-two individuals who are currently under observation. Rapid Response Team members remain fully deployed to establish potential containment zones if required.

Latest