Connect with us

Kerala

ലണ്ടനില്‍ മൂന്ന് വയസ്സുകാരിക്ക് രക്ഷകനായി മലയാളി യുവാവ്

കടുത്ത ചൂട് കാരണം തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് കടന്ന കുഞ്ഞ് കെട്ടിടത്തിന് പുറത്ത് തൂങ്ങിനില്‍ക്കുകയായിരുന്നു.

Published

|

Last Updated

മലപ്പുറം| ലണ്ടനിലെ മൂന്ന് വയസ്സുകാരിക്ക് സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷകനായി മലയാളി യുവാവ്. ഫ്‌ലാറ്റിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ കുട്ടിയെ മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീല്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. കടുത്ത ചൂട് കാരണം തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് കടന്ന കുഞ്ഞ് കെട്ടിടത്തിന് പുറത്ത് തൂങ്ങിനില്‍ക്കുകയായിരുന്നു.

രാവിലെ ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ജസീല്‍ ദാരുണമായ കാഴ്ച കാണുന്നത്. താന്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് ആറ് ഫ്‌ലാറ്റുകള്‍ക്കപ്പുറത്താണ് സംഭവം നടന്നതെന്ന് ജസീല്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടം കണ്ട നിമിഷം മറ്റൊന്നും ആലോചിക്കാതെ ജസീല്‍ സംഭവസ്ഥലത്തേക്ക് ഓടുകയായിരുന്നു. ജസീല്‍ എത്തുമ്പോഴേക്കും വിവരമറിഞ്ഞ് ഒരു ബ്രിട്ടീഷ് പോലീസുകാരനും സഹായത്തിനായി അവിടെ എത്തിയിരുന്നു. എന്നാല്‍ പോലീസുകാരന്‍ കുട്ടിയെ രക്ഷിക്കാനായില്ല.

 

ഇതിനിടയില്‍ പിടിവിട്ട് കുട്ടി താഴേക്ക് വഴുതിവീഴുകയും, ഒട്ടും സമയം കളയാതെ താഴെ നിലയുറപ്പിച്ചിരുന്ന ജസീല്‍ കുട്ടിയെ കൈകളില്‍ താങ്ങിപ്പിടിക്കുകയുമായിരുന്നു. കോണ്‍ക്രീറ്റ് തറയിലേക്ക് വീഴേണ്ടിയിരുന്ന കുഞ്ഞിനെ കൃത്യസമയത്ത് താങ്ങിയ ജസീലിന്റെ ഇടപെടല്‍ മൂലം കുട്ടിക്ക് മറ്റ് പരുക്കുകളോ കുഴപ്പങ്ങളോ ഒന്നും തന്നെ സംഭവിച്ചില്ല.

ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മലയാളി യുവാവ് കാണിച്ച ധീരതയെപ്രശംസിച്ച് ബ്രിട്ടീഷ് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.

Content Highlights:
A Malayali youth named Jaseel from Malappuram saved a three-year-old girl who fell from a second-floor flat window in London. Jaseel rushed to the spot and caught the child in his arms as she lost her grip. British authorities and social media users have widely praised his heroic act.

 

Latest