Connect with us

Kerala

എറണാകുളം നഗരത്തില്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്

Published

|

Last Updated

കൊച്ചി |  നഗരത്തില്‍ എറണാകുളം ടൗണ്‍ ഹാളിന് അടുത്ത് നോര്‍ത്ത് പാലത്തിന് സമീപത്തുള്ള കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ഫര്‍ണീച്ചര്‍ കടക്കാണ് തീപിടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സിന്റെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ രാവിലെ ആറോടെ തീ നിയന്ത്രണ വിധേയമാക്കി

ഫയര്‍ ഫോഴ്സിന്റെ എഴോളം യൂണിറ്റ് എത്തിയാണ് അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കിയത്. പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിലാണ് തീപ്പിടുത്തമുണ്ടായത്. തീപടരുന്ന വിവരം പുലര്‍ച്ചെ പത്ര വിതരണക്കാരുടെ ശ്രദ്ധയില്‍പെട്ടത് വന്‍ ദുരന്തം ഒഴിവാക്കി. സമീപത്ത് പെട്രോള്‍ പമ്പുകള്‍ ഉണ്ടായിരുന്നതും ആശങ്കക്ക് ഇടയാക്കി. അതേ സമയം തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

---- facebook comment plugin here -----

Latest