Connect with us

Kozhikode

മഹ്ഫസതുൽ ഖുർആൻ ഉദ്ഘാടനം ഇന്ന് 

നോളജ് സിറ്റിയിൽ സമഗ്ര ഖുർആൻ പഠനകേന്ദ്രം ഒരുങ്ങുന്നു 

Published

|

Last Updated

നോളജ് സിറ്റി| സിബിഎസ്ഇ സ്കൂൾ പഠനത്തോടൊപ്പം വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കാൻ അവസരം ഒരുക്കുന്ന മഹ്‌ഫസതുൽ ഖുർആൻ ഉദ്ഘാടനം ഇന്ന് നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ആത്മീയാന്തരീക്ഷത്തില്‍ ഉന്നത നിലവാരമുള്ള സി ബി എസ് ഇ സ്‌കൂള്‍ പഠനത്തോടൊപ്പമാണ് ഹിഫ്ളുല്‍ ഖുര്‍ആന്‍ അവസരമൊരുങ്ങുന്നത്. രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ്‌ ഫൈസി അധ്യക്ഷത വഹിക്കും. സയ്യിദ് അബ്ദുൽ ഫതാഹ് അവേലം, ഡോ അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തൻവീർ ഉമർ എന്നിവർ സംസാരിക്കും.
ലോകപ്രശസ്ത ഖാരിഉകളുടെയും പണ്ഡിതരുടെയും സെഷനുകൾ മഹ്ഫസതുൽ ഖുർആനിൽ പഠിതാക്കൾക്ക് ലഭ്യമാകും. വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള പഠനസൗകര്യങ്ങളും ഉന്നത നിലവാരമുള്ള സി.ബി.എസ്.ഇ. സ്കൂൾ പഠനവും കൂടാതെ, ശുചിത്വമുള്ള ഭക്ഷണവും മികച്ച താമസ സൗകര്യങ്ങളും സ്ഥാപനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ വിവിധ രാജ്യങ്ങളിലെ ഖുർആൻ മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കും വിധം ഖുർആൻ പാരായണ ശാസ്ത്രവും മനോഹരമായ പാരായണ ശൈലി പരിശീലനവും നിരന്തര മൂല്യനിർണയ സംവിധാനവും ഖുർആനിക് ലൈഫ് സ്റ്റൈൽ കോച്ചിംഗും ഈ സ്ഥാപനത്തിന്റെ പ്രധാന സവിശേഷതകളാണ്. നാലാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ‘മഹ്ഫസതുൽ ഖുർആനി’ൽ പ്രവേശനം നേടാൻ അവസരം നൽകുന്നത്.
---- facebook comment plugin here -----

Latest