Connect with us

Malappuram

മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍; പാര്‍ലിമെന്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

വിവിധ സ്ഥാനങ്ങളിലേക്ക് വിജയിച്ചവരുടെ ഇന്‍വെസ്റ്റിച്വര്‍ സെറിമണി സബ് കലക്ടര്‍ ദിലീപ് കയനിക്കര ഐ എ എസ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മേല്‍മുറി | മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സ്‌കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വിവിധ സ്ഥാനങ്ങളിലേക്ക് വിജയിച്ചവരുടെ ഇന്‍വെസ്റ്റിച്വര്‍ സെറിമണി സബ് കലക്ടര്‍ ദിലീപ് കയനിക്കര ഐ എ എസ് ഉദ്ഘാടനം ചെയ്തു. പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വി ടി സഹദ് (സ്‌കൂള്‍ ലീഡര്‍), മുഹമ്മദ് റോസിന്‍ (ഡെപ്യൂട്ടി ലീഡര്‍), ജാലിബ ലിലു (ഹെഡ് ഗേള്‍), മുഹമ്മദ് റസ്വിന്‍ (ജനറല്‍ ക്യാപ്റ്റന്‍), മിസ്ബ ഫാത്തിമ (ആര്‍ട്‌സ് സെക്രട്ടറി) എന്നിവര്‍ക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനാധിപത്യ മൂല്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.

മഅ്ദിന്‍ ഗ്ലോബല്‍ റിലേഷന്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സൈതലവിക്കോയ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സയ്യിദ് നൂറുല്‍ അമീന്‍, മാനേജര്‍ അബ്ദുറഹിമാന്‍, അബു താഹിര്‍ അദനി, അബ്ബാസ് സഖാഫി പ്രസംഗിച്ചു. എം അബ്ദുല്‍ ബാരി നന്ദി പറഞ്ഞു.

ചടങ്ങില്‍ വിവിധ ക്ലബുകളുടെ ലോഞ്ചിംഗ് നടന്നു. തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ചു കൊണ്ടും ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുമാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്.

Content Highlights:
Newly elected parliament members of Maadin Public School officially took their oath of office. The ceremony celebrated student leadership and democratic values within the institution. The event was attended by school dignitaries, staff, and students with great enthusiasm.

Latest