Uae
യുഎഇയുടെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റൽ സംഭരണ സംവിധാനങ്ങൾക്കായി പുതിയ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുമായി ലുലു
സർക്കാരിന്റെ ഡിജിറ്റൽ സംഭരണ സിസ്റ്റം പഞ്ച് ഔട്ട് പ്ലാറ്റ്ഫോമുമായി ചേർന്ന് ലുലുവിന്റെ പുതിയ ഇ കൊമേഴ്സ് പ്ലാറ്റ്മോഫായ 'one.luluretail.com ' പ്രവർത്തിക്കും.

ദുബായ്| യുഎഇയുടെ 28 മന്ത്രാലയങ്ങളുമായി ഡിജിറ്റൽ സംഭരണ സഹകരണത്തിനുള്ള കരാറിൽ ഒപ്പ് വച്ച് ലുലു ഹോൾഡിങ്ങ്സ്. സർക്കാരിന്റെ ഡിജിറ്റൽ സംഭരണ സിസ്റ്റം പഞ്ച് ഔട്ട് പ്ലാറ്റ്ഫോമുമായി ചേർന്ന് ലുലുവിന്റെ പുതിയ ഇ കൊമേഴ്സ് പ്ലാറ്റ്മോഫായ ‘one.luluretail.com ‘ പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ധാരണാപത്രത്തിൽ യുഎഇ സാമ്പത്തിക മന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്ന് ഒപ്പുവച്ചു.
ബി ടു ബി ബിസിനസ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ലുലു വൺ. സർക്കാരിന്റെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ പഞ്ച് ഔട്ട് സംഭരണ സംവിധാനത്തിൽ സ്ട്രീംലൈൻ ചെയ്തുകൊണ്ട് തന്നെ ‘ ലുലു വൺ ‘ എന്ന പേരിലുള്ള ‘one.luluretail.com‘ നിന്ന് വളരെ എളുപ്പത്തിൽ ഓർഡർ ചെയ്യാനാകും. സ്പ്ലൈയർ ഇടപാടുകളും സർക്കാർ സംവിധാനങ്ങളുടെ സംഭരണ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുക എന്ന സർക്കാർ ലക്ഷ്യത്തിന് കരുത്ത് പകരുന്നത് കൂടിയാണ് ലുലു വൺ പ്ലാറ്റ്ഫോം.
യുഎഇയുടെ സാമ്പത്തിക വികസനത്തിൽ സ്വകാര്യ സ്ഥാപനങ്ങളുടെ മികച്ച പങ്കാളിത്വം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ശക്തവും സുതാര്യവുമായ ഫിനാൻഷ്യൽ സിസ്റ്റം ഉറപ്പാക്കുന്നതിന് കരുത്ത് പകരുന്നതാണ് ലുലുവുമായുള്ള സഹകരണമെന്ന് യുഎഇ സാമ്പത്തിക മന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി പറഞ്ഞു.
സർക്കാർ-സ്വകാര്യ പങ്കാളിത്വം യുഎഇയുടെ വികസനത്തിന് കരുത്തേകുമെന്നും യുഎഇ മന്ത്രാലയങ്ങളുമായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.
ഫുഡ്-ഗ്രോസറി, ഇലക്ട്രോണിക്സ്, അക്സസറീസ്, ഓഫീസ് ഉപകരണങ്ങൾ അടക്കം ലുലുവിന്റെ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഏറ്റവും മികച്ച നിരക്കിലാണ് ‘ ലുലു വൺ ‘ പ്ലാറ്റ്ഫോമിൽ യുഎഇ മന്ത്രാലയങ്ങൾക്കായി ഉറപ്പാക്കിയിരിക്കുന്നത്. യുഎഇ മന്ത്രാലയങ്ങളിലെ പ്രതിനിധികൾക്കും ജീവനകാർക്ക് മികച്ച നിരക്കിൽ ആഗോള ഉത്പന്നങ്ങൾ ഓർഡർ ചെയ്യാനാകും. ഓർഡർ ചെയ്താൽ എത്രയും വേഗം പ്രൊഡക്ടുകൾ ഡെലിവർ ചെയ്യും. 35 വിഭാഗങ്ങളിലായി ഒന്നേകാൽ ലക്ഷത്തോളം ഉത്പന്നങ്ങൾ ‘ ലുലു വൺ ‘ പ്ലാറ്റ്ഫോമിലൂടെ ഓർഡർ ചെയ്യാനാകും.