Connect with us

love jihad

ലൗ ജിഹാദ് ആരോപണം നടത്തുന്നത് വര്‍ഗീയ ശക്തികള്‍: കോടഞ്ചേരിയിലെ മിശ്രവിവാഹിതര്‍

തനിക്കെതിരെ വ്യാപക സൈബര്‍ ആക്രമണമെന്ന് ഷെജിന്‍: മതംമാറാന്‍ ഷെജിന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് ജ്യോത്സന

Published

|

Last Updated

ആലപ്പുഴ | ലൗ ജിഹാദ് എന്നത് തെറ്റായ പ്രാചരണമാണെന്നും തങ്ങള്‍ക്കെതിരായ ആരോപണം ഉന്നയിക്കുന്നത് വര്‍ഗീയ മനസുള്ളവരാണെന്നും കോടഞ്ചേരിയില്‍ മിശ്രവിവാഹം ചെയ്ത ഷെജിനും ജ്യോത്സനയും. ആലപ്പുഴയില്‍വെച്ച്‌ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം ജീവിക്കുന്നതെന്നും തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും ജ്യോത്സന പറഞ്ഞു. ലൗജിഹാദ് എന്നത് തെറ്റായ ആരോപണമാണ്. ഒരിക്കലും മതംമാറാന്‍ ഷെജിന്‍ തന്നെ നിര്‍ബന്ധിച്ചിട്ടില്ല. മരിക്കുവോളം തന്റെ മതവിശ്വാസം അനുസരിച്ച് ജീവിക്കുമെന്നും ജ്യോത്സന പറഞ്ഞു.

തനിക്കെതിരെ വര്‍ഗീയ ശക്തികള്‍ വ്യക്തിഹത്യക്ക് ശ്രമിക്കുകയാണെന്ന് ഷിജിന്‍ പറഞ്ഞു. മൃഗീയമായ സൈബര്‍ ആക്രമണം നടക്കുന്നു. നാട്ടിലെ ചില വര്‍ഗീയ സംഘടനകളും വ്യക്തികളുമാണ് ഇതിന് പിന്നില്‍. വിഷയത്തില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വവും ഡി വൈ എഫ് ഐയും എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷെജിന്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ വധഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു

 

 

 

Latest