Connect with us

Kerala

ലോട്ടറിയടിച്ചയാളുടെ ദുരൂഹ മരണം: സുഹൃത്ത് കസ്റ്റഡിയിൽ

മദ്യസൽക്കാരത്തിനിടെ സജീവിനെ കൂട്ടത്തിലുണ്ടായിരുന്ന സന്തോഷ് പിടിച്ചുതള്ളിയെന്നു മൊഴി ലഭിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചിരുന്നു. 

Published

|

Last Updated

തിരുവനന്തപുരം | പാങ്ങോട് ലോട്ടറിയടിച്ച യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിന് പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവിന്റെ (35) സുഹൃത്ത് സന്തോഷിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ മാസം 80 ലക്ഷം രൂപയുടെ സമ്മാനമാണ് സജീവിന് ലഭിച്ചത്.

ശനിയാഴ്ച രാത്രി സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻപിള്ളയുടെ വീട്ടിൽ വെച്ച് സുഹൃത്തുക്കൾക്കുവേണ്ടി സൽക്കാരം നടത്തുന്നതിനിടയിൽ വീടിന്റെ മൺതിട്ടയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ വീണു പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് സജീവ് മരിച്ചത്. മുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയുള്ള റബർ തോട്ടത്തിലേക്കാണ് സജീവ് വീണത്.

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച വൈകിട്ട് മരിച്ചു. സന്തോഷ് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്ന് സജീവ് പറഞ്ഞതായി സഹോദരൻ മൊഴി നൽകിയിരുന്നു. മദ്യസൽക്കാരത്തിനിടെ സജീവിനെ കൂട്ടത്തിലുണ്ടായിരുന്ന സന്തോഷ് പിടിച്ചുതള്ളിയെന്നു മൊഴി ലഭിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചിരുന്നു.

Latest