Connect with us

Editors Pick

സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടോ? സാമ്പത്തിക തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ആദ്യ 15 മിനിറ്റിൽ ചെയ്യേണ്ട കാര്യങ്ങൾ

ആദ്യം ചെയ്യേണ്ടത് സിം കാർഡ് ബ്ലോക്ക് ചെയ്യുക എന്നതാണ്.

Published

|

Last Updated

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് സ്മാർട്ട് ഫോൺ വെറുമൊരു ആശയവിനിമയ ഉപകരണം മാത്രമല്ല. ബാങ്ക് അക്കൗണ്ടുകൾ, യു പി ഐ ആപ്പുകൾ, ഡിജിറ്റൽ വാലറ്റുകൾ, വ്യക്തിഗത വിവരങ്ങൾ, ഫോട്ടോകൾ, ഇമെയിലുകൾ എന്നിവയെല്ലാം നമ്മുടെ ഫോണിൽ സുരക്ഷിതമല്ലാത്ത അവസ്ഥയിൽ ഇരിപ്പുണ്ട്. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ അത് വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുക. ഫോൺ നഷ്ടപ്പെട്ടതിന് ശേഷമുള്ള ആദ്യ 15 മിനിറ്റ് വളരെ നിർണായകമാണ്. ഈ സമയത്തിനുള്ളിൽ കൃത്യമായ നടപടികൾ സ്വീകരിച്ചാൽ വൻ സാമ്പത്തിക നഷ്ടവും ഡാറ്റാ മോഷണവും തടയാം. (Cybersecurity) നടപടികൾ എന്തൊക്കെയാണെന്ന് താഴെ വിവരിക്കുന്നു.

ആദ്യം ചെയ്യേണ്ടത് സിം കാർഡ് ബ്ലോക്ക് ചെയ്യുക എന്നതാണ്. ഫോൺ നഷ്ടപ്പെട്ട ഉടൻ തന്നെ നിങ്ങളുടെ മൊബൈൽ നെറ്റ്വർക്ക് പ്രൊവൈഡറെ വിളിച്ച് സിം കാർഡ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുക. ഇത് ചെയ്യുന്നതോടെ ഒ ടി പി സന്ദേശങ്ങൾ ലഭിക്കുന്നത് നിലയ്ക്കും, ഒപ്പം കോളുകളും എസ് എം എസും തടയപ്പെടുകയും ചെയ്യും. ഭൂരിഭാഗം സാമ്പത്തിക തട്ടിപ്പുകളും ഒ ടി പി വഴിയാണ് നടക്കുന്നത് എന്നതിനാൽ ഇത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ, യു പി ഐ (UPI) സേവനങ്ങൾ, ഡിജിറ്റൽ വാലറ്റുകൾ എന്നിവ താൽക്കാലികമായി ഫ്രീസ് ചെയ്യുക. ഫോൺ പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകൾ ഉടൻ തന്നെ ബന്ധപ്പെട്ട കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടണം. ആൻഡ്രോയിഡ് ഉപയോക്താക്കൾ ഫൈൻഡ് മൈ ഡിവൈസ് (Find My Device) വഴിയും ഐഫോൺ ഉപയോക്താക്കൾ ഫൈൻഡ് മൈ ഐഫോൺ (Find My iPhone) വഴിയും ഫോൺ റിമോട്ട് ആയി ലോക്ക് ചെയ്യുകയോ ഡാറ്റ മുഴുവൻ മായ്ച്ചു കളയുകയോ ചെയ്യണം.

അടുത്തതായി ഇമെയിൽ ഉൾപ്പെടെ പ്രധാന അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ ഉടൻ മാറ്റുക. ഇമെയിൽ അക്കൗണ്ടാണ് മിക്ക സേവനങ്ങളുടെയും മാസ്റ്റർ കീ. പാസ്‌വേഡുകൾ മാറ്റുന്നതിനൊപ്പം ടു ഫാക്ടർ ഓതന്റിക്കേഷൻ (2FA) കൂടി ഉറപ്പാക്കുക. അവസാനമായി ഒരു പോലീസ് കംപ്ലയിന്റ് നൽകി എഫ് ഐ ആർ (FIR) ഫയൽ ചെയ്യുക. ഫോണിന്റെ ഐ എം ഇ ഐ (IMEI) നമ്പർ ബ്ലോക്ക് ചെയ്യാൻ ഇത് സഹായിക്കും. പുതിയ ഫോൺ വാങ്ങിയ ശേഷം പഴയ സിം കാർഡിന് പകരം ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് ഉപയോഗിക്കാവുന്നതാണ്. അടുത്ത 30 ദിവസത്തേക്ക് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കാൻ മറക്കരുത്.

 

Content Highlights

If your phone is lost, immediately block your SIM, freeze bank accounts, and use remote tracking tools. Reset all passwords and file a police FIR within 15 minutes to prevent financial fraud.

Latest