Connect with us

Kerala

ടാല്‍റോപ്പിലെ കൂട്ടപ്പിരിച്ചുവിടലില്‍ തീരുമാനമായില്ല, വീണ്ടും ചര്‍ച്ച

കുടിശ്ശിക തീര്‍ക്കാന്‍ മാനേജ്‌മെന്റ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ വീണ്ടും ചര്‍ച്ച നടത്തും. ഒക്ടോബര്‍ വരെ സമയം നീട്ടിനല്‍കണമെന്നാണ് ആവശ്യം.

Published

|

Last Updated

തിരുവനന്തപുരം | പ്രമുഖ ടെക്ഇക്കോസിസ്റ്റം കമ്പനിയായ ടാല്‍റോപ്പിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍ വകുപ്പ് വിളിച്ച ചര്‍ച്ചയില്‍ അന്തിമ തീരുമാനമായില്ല. കുടിശ്ശിക തീര്‍ക്കാന്‍ മാനേജ്‌മെന്റ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ വീണ്ടും ചര്‍ച്ച നടത്തും. ഒക്ടോബര്‍ വരെ സമയം നീട്ടിനല്‍കണമെന്നാണ് ആവശ്യം. കമ്പനി പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായാണെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ എല്‍ സതീഷ് കുമാര്‍ പറഞ്ഞു. ചര്‍ച്ച തൃപ്തികരമല്ലെന്നും ചെയര്‍മാന്‍ നേരിട്ട് പങ്കെടുക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ ചെയര്‍മാനെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനാണ് തീരുമാനം.

അതേസമയം, വിഷയത്തില്‍ മന്ത്രി ബിന്ദു കൃഷ്ണ റിപോര്‍ട്ട് തേടി. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടേണ്ടി വന്ന സാഹചര്യം, അവര്‍ക്ക് കമ്പനി നല്‍കാനുള്ള ശമ്പള കുടിശ്ശിക അടക്കമുള്ള സാമ്പത്തിക ബാധ്യത, സ്ഥാപനത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാട് കാരണം ജീവനക്കാരില്‍ ചിലര്‍ രാജിവെക്കേണ്ടിവന്ന സാഹചര്യം, നിയമന രീതി തുടങ്ങിയവ ഉള്‍പ്പെടുന്ന സമ്പൂര്‍ണ റിപോര്‍ട്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്ഥാപനത്തില്‍ ആകെ 608 ജീവനക്കാര്‍ ഉള്ളതായാണ് നിലവിലെ രേഖകള്‍ പറയുന്നത്. ഇതിന്റെ കൃത്യമായ കണക്ക് ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 25നകം തൊഴിലാളി പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചയില്‍ റിപോര്‍ട്ടും പരിഗണിക്കും. ശേഷം ടാല്‍റോപ് കമ്പനിക്ക് നോട്ടീസ് അയക്കുകയും പിരിച്ചുവിട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തുടര്‍ നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. തൊഴിലാളികള്‍ക്ക് 11 മാസത്തിലധികം ശമ്പളം കുടിശ്ശികയുണ്ടെന്നും വലിയ നഷ്ടത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നതെന്നും ലേബര്‍ കമ്മീഷണര്‍ പറഞ്ഞു.

Content Highlights:
Discussions regarding the mass layoffs at Talrop have ended without reaching a final resolution. The labor department and management are scheduled to hold further rounds of talks to address employee concerns. The ongoing dispute has sparked significant attention within the state’s startup sector.

 

Latest