Connect with us

lokayukta ordinance

ലോകായുക്ത നിയമ ഭേദഗതി: ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി സര്‍ക്കാര്‍

ലോക്പാല്‍ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാന വിഷയം; ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ട

Published

|

Last Updated

തിരുവനന്തപുരം | ലോകായുക്ത നിയമ ഭേദഗതിക്ക് ഭരണഘടനാപരമായി സാധ്യമാണെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി സംസ്ഥാന സര്‍ക്കാര്‍. ലോകാപാല്‍ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാനത്തിന്റെ വിഷയമാണ്. ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാന്ന് എ ജി സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിശദീകരണം. സര്‍ക്കാറിന്റെ മറുപടി ലഭിച്ച പശ്ചാത്തലത്തില്‍ വിഷയത്തില്‍ ഗവര്‍ണര്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്.

പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ലോകായുക്തയുടെ ശക്തമായ അധികാരം സര്‍ക്കാറിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത് ലോകായുക്ത സംവിധാനത്തെ തന്നെ ദുര്‍ബലപ്പെടുത്തുമെന്നുമായിരുന്നു പ്രതിപക്ഷം പറഞ്ഞത്.

 

 

Latest