Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് ഐതിഹാസികമായി തിരിച്ചുവരും; വി ഡി സതീശന്‍
ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും വി ഡി സതീശന്‍
തിരുവനന്തപുരം| ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഐതിഹാസികമായി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 14 ജില്ലകളിലും പര്യടനം ഇന്നലത്തോടെ പൂര്‍ത്തിയാക്കി. ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ശബരിമലകേസില്‍ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രധാനപ്പെട്ട നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നീട്ടുന്നത് സിപിഐഎം ആണ്. കോണ്‍ഗ്രസ് മാതൃകാപരമായ നടപടി എടുത്തുവെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം തിലകമണിയുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിക്കും. കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് കിട്ടുമെന്ന പ്രതീക്ഷയാണ് വോട്ടെടുപ്പ് ദിവസത്തില്‍ സുരേഷ് ഗോപി പ്രകടിപ്പിച്ചത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എത്തിയത് ആദ്യത്തെ വോട്ടര്‍ ആകാനാണെന്നും സുരേഷ് ഗോപി പറഞ്ഞു.



