Connect with us

living together murder

രാജ്യത്ത് വീണ്ടും ലിവിംഗ് ടുഗദര്‍ കൊല; പങ്കാളിയെ തീവെച്ചുകൊന്നു

ഭര്‍ത്താവിനെ ഉപേക്ഷിച്ച് മോഹിതിനൊപ്പം ആറ് വര്‍ഷമായി കഴിയുകയായിരുന്നു യുവതി.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് മറ്റൊരു ലിവിംഗ് ടുഗദര്‍ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനത്താണ് പുതിയ സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് ജീവിത പങ്കാളിയായ മോഹിത് എന്ന തീവെച്ച 28കാരിയാണ് ഒടുവില്‍ മരിച്ചത്.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അമന്‍ വിഹാറിലാണ് സംഭവം. മരുന്ന് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ തീകൊളുത്തിയത്. ഫെബ്രുവരി 11നായിരുന്നു സംഭവം.

തുടര്‍ന്ന് എസ് ജി എം ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചു. അവിടെ നിന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കും പിന്നീട് എയിംസ് ട്രോമ സെന്ററിലേക്കും മാറ്റി. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മോഹിതിനൊപ്പം ആറ് വര്‍ഷമായി കഴിയുകയായിരുന്നു യുവതി. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ചെരുപ്പ് കമ്പനിയില്‍ തൊഴിലാളിയായിരുന്നു യുവതി. വിവാഹം കഴിക്കാതെ സ്ത്രീപുരുഷന്മാർ ഒന്നിച്ച് താമസിക്കുന്നതാണ് ലിവിംഗ് ടുഗദർ.

Latest