ssf samvidhaan yathra
നീതി തുല്യമായി വിതരണം ചെയ്യാന്‍ നിയമ സംവിധാനങ്ങള്‍ക്ക് സാധിക്കണം: ഡോ.ഫാറൂഖ് നഈമി
ഡൽഹിയിൽ എസ് എസ് എഫ് സംവിധാൻ യാത്രക്കൊരുക്കിയ സ്വീകരണ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.ഫാറൂഖ് നഈമി.

ന്യൂഡല്‍ഹി | എല്ലാ പൗരന്മാര്‍ക്കും നിയമ നീതി വ്യവസ്ഥകള്‍ തുല്യമായി ഉറപ്പാക്കുന്നതില്‍ രാജ്യത്തെ കോടതികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അഭിപ്രായപ്പെട്ടു. നിയമത്തിന് മുന്നില്‍ തുല്യമായ പരിരക്ഷ എന്ന ഭരണഘടനാ ഉറപ്പ് പാലിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിത ബോധം ഉണ്ടാകുക. ഡൽഹിയിൽ എസ് എസ് എഫ് സംവിധാൻ യാത്രക്കൊരുക്കിയ സ്വീകരണ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.ഫാറൂഖ് നഈമി.
അന്യായ അറസ്റ്റിനും ഇടിച്ച് നിരത്തലിനുമെതിരെ നിലകൊള്ളാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഇന്നലെ ന്യായാധിപരെ ഓര്‍മപ്പെടുത്തിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ ആഹ്വാനം ഏറ്റെടുക്കാന്‍ രാജ്യത്തെ ന്യായാധിപര്‍ തയ്യാറാകണം. പൗരന്മാരുടെ അവസാന അഭയമായ നീതിപീഠവും ജനങ്ങളെ കൈയൊഴിയുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.