Kerala
ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിച്ചിട്ടില്ല: ഇ പി ജയരാജന്‍

തിരുവനന്തപുരം | മുസ്ലിം ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍. ലീഗില്ലാതെയാണ് എല്‍ ഡി എഫ് ഭരണത്തിലെത്തിയതും തുടര്‍ഭരണം നേടിയതും. സീറ്റ് നില 91 ല്‍ നിന്നും 99 ആയി ഉയര്‍ത്തിയാണ് മുന്നണി വീണ്ടും അധികാരത്തില്‍ വന്നത്. എല്‍ഡിഎഫ് നയത്തില്‍ ആകൃഷ്ടരായി കൂടുതല്‍ പേര്‍ വരുന്നുണ്ട്. ഇതില്‍ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തില്‍ മുന്നണി വിപുലീകരിക്കപ്പെടുമെന്നും ജയരാജന്‍ പറഞ്ഞു.
വര്‍ഗീയ ഭീകരതക്കും ബി ജെ പിയുടെ ദുര്‍ഭരണത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുകയാണ്. ആ ഐക്യത്തിന് കേരളം മാതൃകയാണെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വ്യക്തമാക്കി.
ആശയക്കുഴപ്പമില്ല; ജയരാജന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു: എം എ ബേബി
തിരുവനന്തപുരം | എല്‍ ഡി എഫ് അടിത്തറ ശക്തിപ്പെടുത്തുമെന്ന മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ജയരാജന്‍ പറഞ്ഞതില്‍ ആശയക്കുഴപ്പമില്ല. ഇക്കാര്യത്തില്‍ അദ്ദേഹം തന്നെ വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ബേബി പറഞ്ഞു.
മറ്റു പാര്‍ട്ടികളെയല്ല, പാര്‍ട്ടികളിലുള്ളവരെ എല്‍ ഡി എഫില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. യു ഡി എഫില്‍ ഘടകകക്ഷികള്‍ അസംതൃപ്തിയിലാണെന്ന കാര്യമാണ് ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടിയത്. അതില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ബേബി പ്രതികരിച്ചു.