Connect with us

Kerala

വിദ്യാര്‍ഥിനിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ അഭിഭാഷകന് മുന്‍കൂര്‍ ജാമ്യമില്ല

ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു

Published

|

Last Updated

കൊച്ചി | പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി. ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തോട്ടത്തില്‍ നൗശാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്.

2022ല്‍ പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെ ഹോട്ടലില്‍ എത്തിച്ച് നിര്‍ബന്ധിച്ച് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി അന്ന് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. അകന്നു കഴിയുന്ന ദമ്പതികളുടെ മകളായ വിദ്യാര്‍ഥിനിയെ ബന്ധുവായ യുവതിയാണ് അഭിഭാഷകന് പരിചയപ്പെടുത്തിയത്.

പ്രതി അഭിഭാഷക ജോലിക്ക് തന്നെ കളങ്കമാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest