Connect with us

ozone layer hole

പതിവിലും വലുത്; ആശങ്കയായി ഓസോണ്‍ പാളിയിലെ വിള്ളല്‍

ഇതുവരെ കാണപ്പെട്ടതില്‍ ഏറ്റവും വലിയ ഓസോണ്‍ വിള്ളല്‍ കഴിഞ്ഞ വര്‍ഷത്തേതാണ്

Published

|

Last Updated

റീഡിംഗ് | വര്‍ഷംതോറും ഓസോണ്‍ പാളിയില്‍ ഉണ്ടാവുന്ന വിള്ളല്‍ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലെന്നും നിലവില്‍ അന്റാര്‍ട്ടിക്കയേക്കാള്‍ വലുതുമാണെന്ന് ശാസ്ത്രജ്ഞര്‍. ഈ വര്‍ഷം ഉണ്ടാകുന്ന വിള്ളല്‍ വേഗത്തില്‍ വളരുന്നതായും 1979 മുതല്‍ ഇതേ സ്റ്റേജിലുള്ള വിള്ളലുകളേക്കാള്‍ 75% വലിപ്പമുള്ളതാണെന്നും കോപ്പര്‍നിക്കസ് അന്താരാഷ്ട്രാ അന്തരീക്ഷ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ഭൂമിയുടെ പ്രതലത്തില്‍ നിന്നും 11 മുതല്‍ 40 കിലോമീറ്റര്‍ വരെ മുകളലായി സ്ട്രാറ്റോസ്ഫിയറില്‍ ആണ് ഒസോണ്‍ പാളി സ്ഥിതി ചെയ്യുന്നത്. അള്‍ട്ര വയലറ്റ് കിരണങ്ങളില്‍ നിന്നും ഭൂമിക്ക് സംരക്ഷണം നല്‍കുന്നത് ഓസോണ്‍ പാളിയാണ്. ദക്ഷിണാര്‍ധഗോളത്തില്‍ ശൈത്യകാലത്ത് എല്ലാവര്‍ഷവും ഓസോണ്‍ പാളിയില്‍ വിള്ളല്‍ ഉണ്ടാകുന്നു. മനുഷ്യ നിര്‍മ്മിത ഉത്പന്നങ്ങളിലെ ക്ലോറിന്‍, ബ്രോമിന്‍ മൂലകങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഓസോണ്‍ പാളിയില്‍ വിള്ളലുകള്‍ ഉണ്ടാവുന്നത്.

ഇതുവരെ കാണപ്പെട്ടതില്‍ ഏറ്റവും വലിയ ഓസോണ്‍ വിള്ളല്‍ കഴിഞ്ഞ വര്‍ഷത്തേതാണ്. അമേരിക്കന്‍ ഉപഭൂഖണ്ഡത്തേക്കാള്‍ മൂന്ന് മടങ്ങ് വലുപ്പം ഇതിനുണ്ടായിരുന്നു.

Latest