Connect with us

Kerala

മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗതം നിലച്ചു

ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും

Published

|

Last Updated

മൂന്നാർ | കനത്തമഴയിൽ മൂന്നാറിൽ വീണ്ടും വൻ മണ്ണിടിച്ചിൽ. ബൊട്ടാണിക്കൽ ഗാർഡന് സമീപം ഇന്നലെ രാത്രി മണ്ണിടിഞ്ഞ് മൂന്നാർ സ്വദേശി മരിച്ച അതേസ്ഥലത്താണ് ഇന്ന് ഉച്ചക്ക് വീണ്ടും മണ്ണിടിഞ്ഞത്. ഇതോടെ ദേശീയപാത മൂന്നാർ ഗ്യാപ് റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. രണ്ടാൾ ഉയരത്തിൽ മണ്ണും കല്ലും റോഡിലേക്ക് വീണുകിടക്കുകയാണ്. ഇവ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. ബൊട്ടാണിക്കൽ ഗാർഡനും കേടുപാടുകൾ സംഭവിച്ചു.

ബൊട്ടാണിക്കൽ ഗാർഡന് സമീപം ദേശീയപാതയിൽ ഇന്നലെ രാത്രി എട്ടുമണിക്കുണ്ടായ  മണ്ണിടിച്ചിലിലാണ് ഒരു ജീവൻ നഷ്ടമായത്. വാഹനത്തിൽ വരികയായിരുന്ന മൂന്നാർ സ്വദേശി ഗണേശൻ മണ്ണിനടിയിൽപ്പെടുകയായിരുന്നു.  ഇതേപ്രദേശത്ത് ഇന്ന് രാവിലെയും മണ്ണിടിഞ്ഞു. ഉച്ചക്ക് ശക്തമായ മണ്ണിടിച്ചിലുണ്ടായി.

ഗതാഗതം നിലച്ചതോടെ ആനച്ചാൽ- രാജാക്കാട്- രാജകുമാരി വഴി കിലോ മീറ്ററുകൾ സഞ്ചരിച്ച് വേണം സൂര്യനെല്ലി, ദേവികുളം ഉൾപ്പെടെ എത്താൻ. മുൻവർഷങ്ങളിലും പ്രദേശത്ത് മണ്ണ് ഇടിഞ്ഞിരുന്നു.

Latest