Kerala
കണ്ണൂര്‍ കുപ്പത്ത് ദേശീയ പാതയ്ക്കായി കുന്നിടിച്ച സ്ഥലത്ത് വീണ്ടും മണ്ണിടിച്ചില്‍; പ്രതിഷേധം
അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍. നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു.

കണ്ണൂര്‍ | കുപ്പത്ത് ദേശീയ പാതയ്ക്കായി കുന്നിടിച്ച സ്ഥലത്ത് വീണ്ടും മണ്ണിടിച്ചില്‍. അശാസ്ത്രീയ
നിര്‍മാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍.
ഇവിടെ ഇനിയും മണ്ണിടിയാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു.
തളിപ്പറമ്പ് ആര്‍ ഡി ഒ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. എന്‍ എച്ച് എ ഐ അധികൃതര്‍ എത്തുമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.
---- facebook comment plugin here -----