Connect with us

Oddnews

ലാ ബോണോട്ട് ഉരുളക്കിഴങ്ങ്; കിലോയ്ക്ക് അരലക്ഷം രൂപ

ഫ്രാന്‍സിലെ ഇലെ ഡെ നോര്‍മോട്ടിയര്‍ ദ്വീപിലാണ് ലാ ബോണോട്ട് വളരുന്നത്.

Published

|

Last Updated

പാരിസ്| ആളുകളുടെ ഇഷ്ടഭക്ഷണങ്ങളില്‍പ്പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ്. രുചി മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ ലഭിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. മാത്രമല്ല വിലയും അധികം വരില്ല എന്നതും ഉരുളക്കിഴങ്ങിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.

എന്നാല്‍, ലോകത്തെ ഒരു പ്രത്യേക ഇനം ഉരുളക്കിഴങ്ങിനെക്കുറിച്ചാണ് ഇനി പറഞ്ഞുവരുന്നത്. ഈ ഉരുളക്കിഴങ്ങിന് ചില സമയങ്ങളില്‍ ഒരു കിലോയ്ക്ക് അരലക്ഷം രൂപ വരെ വില വരും. ഈ കിഴങ്ങിന്റെ പേര് ലാ ബോണോട്ട് എന്നാണ്. ഫ്രാന്‍സിലെ ഇലെ ഡെ നോര്‍മോട്ടിയര്‍ ദ്വീപിലാണ് ലാ ബോണോട്ട് വളരുന്നത്.

വര്‍ഷത്തില്‍ പത്ത് ദിവസം മാത്രമാണ് ഈ ഉരുളക്കിഴങ്ങ് ലഭിക്കുക. ഇത് 50 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. മണല്‍ നിറഞ്ഞ സ്ഥലങ്ങളിലാണ് കൃഷി ചെയ്യുക. വളമായി കടല്‍പ്പായലും ആല്‍ഗകളുമാണ് ഇടുക. ഈ ഉരുളക്കിഴങ്ങിന് നേരിയ ഉപ്പുരുചിയാണ് ഉണ്ടാകുക. അതുപോലെ പാകമായാല്‍ ഓരോന്നായി കൈകൊണ്ട് പറിച്ചെടുക്കുകയാണ് രീതി.

കടല്‍ജലത്തിന്റെയും സമീപപ്രദേശങ്ങളുടെയും രുചിയും മണവുമെല്ലാം വലിച്ചെടുക്കുന്നതിനാല്‍ തന്നെ ഈ ഉരുളക്കിഴങ്ങിന്റെ തൊലി കളയരുത് എന്നും പറയാറുണ്ട്. ദ്വീപില്‍ നിന്ന് വിളവെടുക്കുന്ന 10,000 ടണ്‍ ഉരുളക്കിഴങ്ങുകളില്‍, 100 ടണ്‍ മാത്രമാണ് ലാ ബോണോട്ട്. അതൊക്കെയാണ് ഇതിന്റെ വിലക്കൂടുതലിന് കാരണം.

 

 

 

Latest