Kerala
പണം നല്‍കിയിട്ടും ഫ്ളാറ്റ് കൈമാറിയില്ലെന്ന പരാതി; ഷിബു ബേബി ജോണിനെതിരെ കേസ്
ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്ഥലത്ത് ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി.
കൊല്ലം|ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പോലീസ്. പണം നല്‍കിയിട്ടും ഫ്ളാറ്റ് കൈമാറിയില്ലെന്ന പരാതിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് കേസ് എടുത്തത്. ഷിബുവിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്ഥലത്ത് ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. കുമാരപുരം സ്വദേശി അലക്സ് ആണ് പരാതിക്കാരന്‍.
അതേസമയം ഫ്ളാറ്റ് നിര്‍മാണത്തിന്റെ പേരില്‍ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
---- facebook comment plugin here -----



