Connect with us

Kerala

വടക്കഞ്ചേരിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു

തളികക്കല്ല് ഉന്നതിയിലെ രാജാമണി ആണ് മരിച്ചത്

Published

|

Last Updated

പാലക്കാട്|പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു. മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് വെട്ടേറ്റ് മരിച്ചത്. അയല്‍വാസിയായ രാഹുലാണ് രാജാമണിയെ വെട്ടിക്കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവമുണ്ടായത്. ഉന്നതിയില്‍ മകരവിളക്കുമായി ബന്ധപ്പെട്ട് പൂജ നടക്കുന്നതിനിടെയാണ് രാജാമണിയെ രാഹുല്‍ ആക്രമിച്ചത്. തളികല്ലിലെ വീടിന് സമീപത്ത് വച്ച് വെട്ടുകത്തിയുമായി രാഹുല്‍ രാജാമണിയെ ആക്രമിക്കുകയായിരുന്നു. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മംഗലംഡാം പോലീസ് പറഞ്ഞു.

ആക്രമണത്തിനുശേഷം സംഭവ സ്ഥലത്തു നിന്നും രാഹുല്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മംഗലംഡാം പോലീസ് വ്യക്തമാക്കി. രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

Latest