Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്
ഇന്നലെയാണ് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി അദ്ദേഹത്തെ ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തത്.
തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. നിലവില്‍ തിരുവനന്തപുരത്തെ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയിലാണ് ശങ്കരദാസ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെയാണ് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി അദ്ദേഹത്തെ ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തത്.
മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. മാറ്റാന്‍ കഴിയാത്ത വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ എസ്പി. മെഡിഫോര്‍ട്ട് ആശുപത്രിയില്‍ തന്നെ ചികിത്സ തുടരാനാണ് സാധ്യത.
---- facebook comment plugin here -----



