Connect with us

Kerala

കുറ്റ്യാടിയില്‍ മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു

3 ബൈക്കുകളിലെത്തിയ 6 അംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ നല്‍കിയ വിവരം

Published

|

Last Updated

കോഴിക്കോട് | കുറ്റ്യാടി നിട്ടൂരില്‍ മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. നിട്ടൂര്‍ സ്വദേശികളായ ഷോജിന്‍, ബബിന്‍, അശ്വിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബൈക്കുകളിലെത്തിയ സംഘം യുവാക്കളെ ആക്രമിക്കുകയായിരുന്നു.പരിക്ക് സരമയുള്ളതല്ലെന്നാണ് വിവരം.

ഇന്നലെ രാത്രി ആണ് അതിക്രമമുണ്ടായത്. ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുള്ള അടുപ്പമാണ് അക്രമത്തിന് പിന്നിലെ കാരണം. 3 ബൈക്കുകളിലെത്തിയ 6 അംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ നല്‍കിയ വിവരം. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിലെ ശ്രീജിത്ത് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Content Highlights:
Three youths were injured after being attacked by a six-member gang on motorbikes at Nittoor in Kuttiyadi. The incident occurred over a personal issue involving a female friend. Police have taken one suspect named Sreejith into custody regarding the assault.

Latest