Kerala
കുന്നംകുളം സ്വകാര്യ ബസ് അപകടം; ബസ് ഡ്രൈവര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.
തൃശൂര്‍|കുന്നംകുളം സ്വകാര്യ ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ കേച്ചേരി സ്വദേശി അബ്ദുല്‍ സലാം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബോധപൂര്‍വ്വം അല്ലാത്ത നരഹത്യ, അശ്രദ്ധവും അമിത വേഗതയിലുമുള്ള ഡ്രൈവിംഗ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് അബ്ദുല്‍ സലാമിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു പേര്‍ മരണപ്പെട്ടിരുന്നു.
കുറ്റിപ്പുറത്തു നിന്ന് തൃശ്ശൂരിലേക്ക് വന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രണ്ടു കാറുകളെയും ഒരു ഓട്ടോറിക്ഷയെയും ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് മതിലും ഗേറ്റും തകര്‍ത്താണ് ബസ് വീട്ടുമുറ്റത്ത് നിന്നത്. കാറില്‍ യാത്ര ചെയ്തിരുന്ന കുന്നംകുളം പോര്‍ക്കുളം സ്വദേശിനി റിയ ഫാത്തിമ(17), ബൈക്ക് യാത്രക്കാരി അയ്യംപറമ്പ് സ്വദേശിനി തങ്കമണി എന്നിവരാണ് മരിച്ചത്.
Content Highlights:
Private bus driver Abdul Salam surrendered at Kunnamkulam police station following a fatal crash that killed two people. Police booked him for culpable homicide and reckless driving. The over-speeding Thrissur-bound bus hit multiple vehicles and a residential wall while attempting an overtake.





