Connect with us

Kerala

രണ്ട് വാഹനങ്ങളില്‍ ഇടിച്ച കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ ചക്രങ്ങള്‍ ഊരിത്തെറിച്ചു; അപകടം മണ്ണൂത്തിയില്‍

ഗോവിന്ദാപുരത്തുനിന്നും തൃശൂരേക്ക് വരികയായിരുന്നു ബസ്.

Published

|

Last Updated

തൃശൂര്‍|തൃശൂര്‍ മണ്ണൂത്തി പാതയില്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിന് സമീപം അപടത്തില്‍ പെട്ട കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്‍ ചക്രങ്ങള്‍ ഊരിപ്പോയി. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. ഗോവിന്ദാപുരത്തുനിന്നും തൃശൂരേക്ക് വരികയായിരുന്നു ബസ്. ദേശീയ പാതയില്‍ നിന്ന് തൃശൂര്‍ റൂട്ടിലേക്ക് കടക്കുന്നതിനിടെ പെട്ടി ഓട്ടോ റിക്ഷയില്‍ ബസ് തട്ടി. തുടര്‍ന്ന് ഓട്ടോ മറിഞ്ഞു.

മുന്നോട്ട് പോയ ബസ്സില്‍ തൃശൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ ഇടിച്ചു. മുന്നില്‍ നിന്നും തട്ടിയ കാര്‍ പിന്‍ ഭാഗത്തെ ചക്രത്തിലേക്ക് ഇടിച്ചു കയറി. തുടര്‍ന്നാണ് ചക്രം ഊരിത്തെറിച്ചത്. അപകടത്തില്‍ പെട്ടി ഓട്ടോ റിക്ഷയിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും കാറിന്റെ ഡ്രൈവര്‍ക്കും പരുക്കുണ്ട്. ബസ് യാത്രികരില്‍ ചിലര്‍ക്കും നിസ്സാര പരുക്കുണ്ട്. പരുക്കേറ്റവരെ നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. മണ്ണൂത്തി പോലീസ് സ്ഥലത്തെത്തി.

 

 

Latest