Kerala
കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു
മുന്‍ കെപിസിസി പ്രസിഡന്റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍.
തിരുവനന്തപുരം | കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. ആയുര്‍വേദ കോളജിന് സമീപത്തെ വീട്ടില്‍വെച്ച് പുലര്‍ച്ചയാണ് മരണം സംഭവിച്ചത്. മുന്‍ കെപിസിസി പ്രസിഡന്റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍.
കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിട്ടാണ് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. ദീര്‍ഘ നാള്‍ പത്രപ്രവര്‍ത്തകന്‍ ആയിരുന്നു. സംസ്‌കാരം പിന്നീട്.







