Connect with us

Kerala

കെ പി സി സി പോര് പ്ലീനറി സമ്മേളനത്തിന്റെ ശോഭ കെടുത്തി; നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് ഉണ്ണിത്താന്‍

പരസ്പരം ചെളിവാരിയെറിയേണ്ട വേദി ഇതായിരുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തു വരികയാണെന്ന കാര്യം നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

Published

|

Last Updated

തിരുവനന്തപുരം | പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് കേരള ഘടകത്തിലെ പോരില്‍ തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേരള ഘടകത്തിലെ പോര് പ്ലീനറി സമ്മേളനത്തിന്റെ ശോഭ കെടുത്തി.

പരസ്പരം ചെളിവാരിയെറിയേണ്ട വേദി ഇതായിരുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തു വരികയാണെന്ന കാര്യം നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താരീഖ് അന്‍വര്‍ വിളിച്ച യോഗത്തിലേക്ക് വി ഡി സതീശന്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് യോഗം ചേര്‍ന്നില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സതീശന്‍ യോഗത്തിനെത്താതിരുന്നതാണ് വിവരം.

പ്രശ്ന പരിഹാര ചര്‍ച്ചയിലേക്ക് പല മുതിര്‍ന്ന നേതാക്കളെയും ക്ഷണിച്ചില്ലെന്ന് ആരോപണമുണ്ട്. കെ പി സി സി പട്ടിക മരവിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തു.

 

---- facebook comment plugin here -----

Latest