Connect with us

Kannur

കെ പി ഹംസ മുസ്ലിയാര്‍ അഞ്ചാം ആണ്ട്: അല്‍മഖര്‍ ദിനം ഇന്ന്

ജില്ലയിലെ 11 സോണുകളുടെ ഫണ്ട് സ്വീകരണം വ്യത്യസ്ത സമയങ്ങളില്‍ നടക്കും.

Published

|

Last Updated

തളിപ്പറമ്പ് | അല്‍മഖര്‍ സ്ഥാപനങ്ങളുടെ മുഖ്യ ശില്‍പി കെ പി ഹംസ മുസ്ലിയാരുടെ അഞ്ചാം ആണ്ടിനോടനുബന്ധിച്ച് അല്‍മഖര്‍ ദിനം ഇന്ന് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടക്കും.

ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് മന്ന ബാഫഖി നഗര്‍ യൂണിറ്റില്‍ നടന്നു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയും മറ്റും അല്‍മഖറിലേക്കുള്ള തുക ശേഖരിക്കും. യൂണിറ്റുകളില്‍ നിന്ന് ശേഖരിക്കുന്ന തുക ആഗസ്റ്റ് 24, 25 തീയ്യതികളില്‍ നാടുകാണി അല്‍മഖര്‍ കാമ്പസില്‍ നടക്കുന്ന ജല്‍സതുല്‍ ബറക ചടങ്ങില്‍ വെച്ച് യൂണിറ്റ് പ്രതിനിധികള്‍ അല്‍മഖര്‍ സാരഥികളെ ഏല്‍പ്പിക്കും.

ജില്ലയിലെ 11 സോണുകളുടെ ഫണ്ട് സ്വീകരണം വ്യത്യസ്ത സമയങ്ങളില്‍ നടക്കും. ആഗസ്റ്റ് 24 വ്യാഴം രാവിലെ 11ന് മാടായി, പയ്യന്നൂര്‍, ഉച്ചക്ക് ഒരു മണിക്ക് പാനൂര്‍, തലശ്ശേരി, വൈകിട്ട് മൂന്നിന് ഇരിട്ടി, കൂത്തുപറമ്പ്, 4.30ന് ചക്കരക്കല്‍, കണ്ണൂര്‍ സോണുകളുടെ ജല്‍സത്തുല്‍ ബറക പരിപാടികള്‍ നടക്കും.

ആഗസ്റ്റ് 25ന് വെള്ളി വൈകിട്ട് മൂന്നിന് തളിപ്പറമ്പ്, വൈകിട്ട് 4.30 ന് ശ്രീകണ്ഠാപുരം, കമ്പില്‍ സോണുകളുടെ പ്രോഗ്രാമുകളും നടക്കും. പ്രാര്‍ഥനാ മജ്‌ലിസിന് പ്രമുഖ സയ്യിദുമാരും അല്‍മഖര്‍ സാരഥികളും നേതൃത്വം നല്‍കും.