Connect with us

Ongoing News

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ്; വിധി ഇന്ന്

ഇതിന് രാജ്യാന്തര ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ വിധി ഇന്ന്. കോഴിക്കോട് സിജെഎം കോടതിയാണ് വിധി പറയുക.2005ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കോഴിക്കോട് ചിന്താവളപ്പ് റോഡിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. ഇതിന് രാജ്യാന്തര ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വാടകക്കെടുത്ത കെട്ടിടത്തിലാണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചുവന്നിരുന്നത്.

കോഴിക്കോട് നഗരത്തിലെ സ്മാര്‍ട്ട് ടെക് എന്ന സ്ഥാപനത്തിന്റെ മറവില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ മൂന്നംഗ സംഘത്തെ 2005 സെപ്തംബറിലാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റഫീഖ്, ഷഫീഖ്, സുബൈര്‍ എന്നിവരാണ് അറസ്റ്റിലായത്.
വിദേശത്ത് നിന്നുള്ള ഫോണ്‍ കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റിയായിരുന്നു ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം. 94 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമായെന്നാണ് കണക്ക്. ക്രൈം ബ്രാഞ്ചിന്റെ കോഴിക്കോട് യൂണിറ്റാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

 

---- facebook comment plugin here -----

Latest