Kerala
കോഴിക്കോട് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു
പോലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട് |വീടിന്റെ ടെറസില്‍ നിന്നും ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരിക്ക്.മണിയൂര്‍ ചെരണ്ടത്തൂരിലെ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദ് (30) നാണ് പരുക്കേറ്റത്.ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ ഹരിപ്രസാദിന്റെ ഇരു കൈപ്പത്തിയും ചിന്നിച്ചിതറി.ദേഹമാസകലം പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടകര,പയ്യോളി എന്നിവിടങ്ങളില്‍ നിന്നും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ടെറസില്‍ രണ്ട് വലിയ ഓലപടക്കവും മരുന്ന് മാറ്റിയ നിലയിലുള്ള ഓല പടക്കത്തിന്റെ അവശിഷ്ടങ്ങളും,രക്തവും ചിതറി കിടക്കുന്നുണ്ട്.ഓലപ്പടകങ്ങള്‍ അഴിച്ച് വെടി മരുന്ന് ശേഖരിച്ച് ബോംബ് നിര്‍മിക്കുന്നതിനിടയിലാണ് അപകടമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ഹരി പ്രസാദിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂ.ആശുപത്രിയില്‍ ഇയാള്‍ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി.