Kerala
കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചിട്ടതായി സംശയം; തറ തുരന്ന് പരിശോധനക്കൊരുങ്ങി പോലീസ്
ആലപ്പുഴയില്‍നിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയിക്കുന്നത്

കോട്ടയം | ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലെപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടതായി സംശയം. മൃതദേഹം തറ തുരന്ന് കുഴിച്ചിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടിയെന്നാണ് പോലീസിന് ലഭിച്ച സൂചന. എ സി റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ വീട്ടില്‍ തറ തുരന്ന് പരിശോധന നടത്താനായി ഒരുങ്ങുകയാണ് പോലീസ്. ഇതിനായി പോലീസ് സംഘം ചങ്ങനാശ്ശേരിയിലെത്തി.
ആലപ്പുഴയില്‍നിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയിക്കുന്നത്. കാണാതായ യുവാവിന്റെ ബൈക്ക് നേരത്തെ വാകത്താനത്തെ തോട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണമാണ് കേസില്‍ തുമ്പായത്.
ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ (40്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാര്‍ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്.വിശദമായ അന്വേഷണത്തിനൊടുവില്‍ സഹോദരി ഭര്‍ത്താവ് തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പോലീസ് സംശയിക്കുന്നത്.