Kerala
കൂടത്തായി കൊലപാതക പരമ്പര: അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും
കേസിലെ ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും
ജോളി
കോഴിക്കോട് | കൂടത്തായി കൊലപാതക പരമ്പരയിലെ നിർണായകമായ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും. കേസിലെ മുഖ്യപ്രതിയായ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസിലാണ് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡി വൈ എസ് പി ഹരിദാസിനെ വിസ്തരിക്കുന്നത്. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിലാണ് വിസ്താരം.
2011 ലാണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. കൂടത്തായി പരമ്പരയിൽ ആദ്യമായി വിചാരണ ആരംഭിച്ചതും ഈ കേസിലായിരുന്നു. നിലവിൽ അവസാന ഘട്ടത്തിലെത്തിനിൽക്കുന്ന വിചാരണയിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
വിസ്താരത്തിന് പുറമെ, കേസിലെ ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ഏറെ പ്രമാദമായ ഈ കൊലപാതക കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി നിർണായകമാകും.

