National
പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; ബജറ്റ് അവതരണം ഞായറാഴ്ച
സാമ്പത്തിക സര്‍വ്വേ നാളെ സഭയില്‍ സമര്‍പ്പിക്കും
ന്യൂഡല്‍ഹി | പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു സംസാരിക്കും. സാമ്പത്തിക സര്‍വ്വേ നാളെ സഭയില്‍ സമര്‍പ്പിക്കും. ഫെബ്രുവരി ഒന്നിന് ഞായറാഴ്ചയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.
ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം ഇന്ന് മുതല്‍ അടുത്ത മാസം 13 വരെയാണ് നടക്കുക. രണ്ടാം ഘട്ടം മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 2 വരെയും നടക്കും. ബജറ്റ് സമ്മേളനത്തിനിടെ ആകെ 30 സിറ്റിംഗുകളാണ് ഉണ്ടാവുക.
---- facebook comment plugin here -----

