Connect with us

Kerala

കൊക്കെയ്‌നും എം ഡി എം എയുമായി കൊല്ലം സ്വദേശി പിടിയില്‍

ഡല്‍ഹിയില്‍ നിന്ന് വില്‍പനക്കായി ലഹരിവസ്തുക്കള്‍ എത്തിച്ച ഫൈസല്‍ ബഷീര്‍ ആണ് പിടിയിലായത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് കൊക്കെയ്‌നും എം ഡി എം എയുമായി കൊല്ലം സ്വദേശി പിടിയില്‍. ഡല്‍ഹിയില്‍ നിന്ന് വില്‍പനക്കായി ലഹരിവസ്തുക്കള്‍ എത്തിച്ച ഫൈസല്‍ ബഷീര്‍ ആണ് പിടിയിലായത്.

പേട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് എക്‌സൈസ് ആന്റിനാര്‍ക്കോട്ടിക് സ്‌ക്വാഡ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 10.39 ഗ്രാം കൊക്കെയിനും 16.16 ഗ്രാം എം ഡി എം എയുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി പേട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഫൈസലിന്റെ കൈവശം ലഹരി വസ്തുക്കളുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് പരിശോധന നടത്തുകയായിരുന്നു.

---- facebook comment plugin here -----

Latest