Connect with us

National

ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് കൊല്‍ക്കത്ത കിരീടം ചൂടി

ഐപിഎല്ലില്‍ കൊല്‍ക്കത്തക്ക് ഇത് മൂന്നാം കിരീടമാണ്

Published

|

Last Updated

ചെന്നൈ |  ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്‍മാരായി. ഐപിഎല്ലില്‍ കൊല്‍ക്കത്തക്ക് ഇത് മൂന്നാം കിരീടമാണ്. എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത് ഹൈദരാബാദിനെ വീഴ്ത്തിയിരിക്കുന്നത്. ബൗളര്‍മാരാണ് കൊല്‍ക്കത്തക്കായി വിജയ വഴി ഒരുക്കിയത്. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 18.3 ഓവറില്‍ 113 റണ്‍സിന് എറിഞ്ഞൊതുക്കുകയായിരുന്നു

ടോസ് നേടി ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 19 പന്തില്‍ 24 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ആന്ദ്രേ റസ്സല്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് അഭിഷേക് ശര്‍മ (2), ട്രാവിസ് ഹെഡ് (0), രാഹുല്‍ ത്രിപാഠി (9) എന്നിവരുടെ വിക്കറ്റുകള്‍ ഹൈദരാബാദിന് നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം (20), നിതീഷ് റെഡ്ഡി (13) എന്നിവര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഷഹ്ബാസ് അഹ്മ്മദ് (8), ഹെന്റിച്ച് ക്ലാസന്‍ (16), അബ്ദുള്‍ സമദ് (4) എന്നിവരും നിരാശപ്പെടുത്തി. പിന്നീട് കമ്മിന്‍സ് നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. കമ്മിന്‍സിനെ റസ്സല്‍ മടക്കി. ജയദേവ് ഉനദ്ഖടാണ് (4) പുറത്തായ മറ്റൊരു താരം. ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താവാതെ നിന്നു.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 26 പന്തില്‍ 52 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരും 39 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസുമാണ് കൊല്‍ക്കത്തക്ക് അനായാസ ജയം ഒരുക്കിയത്.

 

Latest