Connect with us

Kerala

കൊടകര കുഴപ്പണക്കേസ്; എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് തിരൂര്‍ സതീശ്

തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സതീശന്‍

Published

|

Last Updated

തൃശൂര്‍ |  കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴിയെടുത്തു.തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സതീശന്‍ തൃശൂര്‍ പോലീസ് ക്ലബിലെ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി ഓഫീസില്‍ കുഴല്‍പ്പണമെത്തിച്ചു എന്ന് സതീശന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അറിവോടെയാണ് പണം ഓഫീസിലെത്തിച്ചതെന്നും ഇവിടെ ജില്ലാ അധ്യക്ഷന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും സതീശന്‍ വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഉപകരണങ്ങള്‍ എന്ന വ്യാജേന ചാക്കുകളിലായാണ് കോടിക്കണക്കിനു രൂപ എത്തിച്ചത്. തൃശൂര്‍ ഓഫീസിലേയ്ക്കുള്ള തുക നല്‍കിയ ശേഷം ബാക്കി പണം കൊണ്ടുപോയെന്നും ഇതിനെല്ലാം താന്‍ സാക്ഷിയാണെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ സതീശന്‍ പണം പലരില്‍ നിന്നും വാങ്ങുന്നതറിഞ്ഞ് ഓഫീസില്‍ നിന്നു പുറത്താക്കിയതാണെന്നായിരുന്നു ജില്ല പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ വിശദീകരിച്ചത്. അതേ സമയം കേസില്‍ പുനരന്വേഷണം നടത്താന്‍ ഹൈക്കോടതി അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. സതീശന്റെ മൊഴിയെടുക്കാനും അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

---- facebook comment plugin here -----

Latest