Connect with us

Kerala

സുസ്ഥിര വികസനത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം നോളജ് സിറ്റിക്ക്

സി ഇ ഒ ഡോ. അബ്ദുസ്സലാം സ്വീകരിച്ചു

Published

|

Last Updated

ചിക്കാഗോ |  ഗ്രാമീണ മേഖലയില്‍ നടത്തുന്ന സുസ്ഥിര വികസന പദ്ധതികള്‍ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡ് മര്‍കസ് നോളജ് സിറ്റിക്ക് ലഭിച്ചു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സില്‍ വേള്‍ഡ് വാട്ടര്‍ മാനേജ്മെന്റ് (ഡബ്ല്യു ഡബ്ല്യു എം ഐ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ വെച്ച് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് സ്വീകരിച്ചു. ഗ്രേറ്റര്‍ ചിക്കാഗോയുടെ മെട്രോപോളിറ്റന്‍ വാട്ടര്‍ റിക്ലമേഷന്‍ ജില്ലാ കമ്മീഷണര്‍ ഷാരോണ്‍ വാളെര്‍ ആണ് അവാര്‍ഡ് സമ്മാനിച്ചത്.
മര്‍കസ് നോളജ് സിറ്റിയുടെ പരിസരത്തായുള്ള മലയോര ഗ്രാമീണ മേഖലയെ വിഭവ വീണ്ടെടുപ്പുകളുടെ കാര്യത്തില്‍ സ്വയംപര്യാപ്തരാക്കി സ്മാര്‍ട്ട് വില്ലേജുകളാക്കാനുള്ള ശ്രമത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
നോളജ് സിറ്റിയുടെ പരിസര പ്രദേശത്തെ ഗ്രാമത്തെ സ്മാര്‍ട്ട് വില്ലേജായി സമ്മിറ്റില്‍ വെച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സോളാര്‍ ഊര്‍ജം, മഴവെള്ള സംഭരണം, സീറോ വേസ്റ്റ് മാനേജ്മെന്റ്, ഗ്രീന്‍ മൊബിലിറ്റി സൊലൂഷ്യന്‍സ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നോളജ് സിറ്റിയിലെ അവാര്‍ഡിന് അര്‍ഹരാക്കിയിരിക്കുന്നത്.
---- facebook comment plugin here -----

Latest