local body election 2025
കിഴക്കോത്ത് പഞ്ചായത്ത്; അരിവാൾ ചുറ്റിക ഒരിടത്ത് മാത്രം 17 ഇടത്ത് കുട ചിഹ്നത്തിൽ
ആകെയുള്ള 20 വാർഡുകളിൽ 17 ഇടത്തും സ്വതന്ത്ര ചിഹ്നമായ കുട അടയാളത്തിലാണ് എൽ ഡി എഫ് ജനവിധി തേടുന്നത്.
കൊടുവള്ളി | കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫ് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കുന്നത് ഒരിടത്ത് മാത്രം. ആകെയുള്ള 20 വാർഡുകളിൽ 17 ഇടത്തും സ്വതന്ത്ര ചിഹ്നമായ കുട അടയാളത്തിലാണ് എൽ ഡി എഫ് ജനവിധി തേടുന്നത്. രണ്ട് വാർഡുകളിൽ ഗ്ലാസ്സ് ചിഹ്നത്തിലും.
വാർഡ് 17ൽ മത്സരിക്കുന്ന മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ പി സനിത്തിന്റെ ഭാര്യയും മുൻ ഗ്രാമ പഞ്ചായത്തംഗവുമായ ഇന്ദു സനിത്ത് മാത്രമാണ് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിൽ
മത്സരിക്കുന്നത്.
വാർഡ് 16ൽ മത്സരിക്കുന്ന മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ നസീമ ജമാലുദ്ദീനും വാർഡ് രണ്ടിൽ കന്നിയങ്കത്തിനിറങ്ങിയ അയ്യൂബ് പൂക്കോട്ടിലും പി ടി എ റഹീമിന്റെ നേത്യത്വത്തിൽ രൂപം കൊണ്ട നാഷനൽ സെക്യുലർ കോൺഫറൻസിന്റെ ഗ്ലാസ് ചിഹ്നത്തിലാണ് മത്സര രംഗത്തുള്ളത്.



