qasi office
കാന്തപുരത്തിന്റെ ഖാസി ഓഫീസ് സേവനങ്ങൾ സജീവമായി തുടരുന്നു
മഹല്ലുകളിലെയും മറ്റും ഖാസി ഇടപെടേണ്ട ആവശ്യങ്ങൾക്കും പരിഹാരങ്ങൾക്കും കാരന്തൂർ മർകസിലെ ഖാസി ഓഫീസിൽ നേരിട്ടെത്താവുന്നതാണ്.

കോഴിക്കോട് | വിവിധ ജില്ലകളുടെ സംയുക്ത ഖാസിയും പ്രധാന മഹല്ലുകളുടെ ഖാസിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഖാസി ഓഫീസ് സജീവമായി പ്രവർത്തനം തുടരുന്നു.
മഹല്ലുകളിലെയും മറ്റും ഖാസി ഇടപെടേണ്ട ആവശ്യങ്ങൾക്കും പരിഹാരങ്ങൾക്കും കാരന്തൂർ മർകസിലെ ഖാസി ഓഫീസിൽ നേരിട്ടെത്താവുന്നതാണ്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ നാല് വരെ ഇത്തരം വിഷയങ്ങൾ നാഇബ് ഖാസിയുമായി നേരിൽ പങ്കുവെക്കാനും പ്രതിവിധി തേടാനും അവസരമുണ്ടായിരിക്കുമെന്ന് ഖാസി ഹൗസ് അറിയിച്ചു. 9072500424 എന്ന നമ്പറിൽ വിളിച്ച് കൂടിക്കാഴ്ച നിശ്ചയിക്കാം.
---- facebook comment plugin here -----