Connect with us

National

കെജരിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണം അന്വേഷിക്കും: ആഭ്യന്തരമന്ത്രി അമിത് ഷാ

സിഖ് ഫോര്‍ ജസ്റ്റിസിന് എഎപി ക്ക് പിന്തുണ പ്രഖ്യാപിച്ചതും കുമാര്‍ ബിശ്വാസിന്റെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി |  കെജരിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. അന്വേഷണം ആശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചന്നി അയച്ച കത്തിന് മറുപടിയായാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഘടനവാദി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന് എഎപി ക്ക് പിന്തുണ പ്രഖ്യാപിച്ചതും കുമാര്‍ ബിശ്വാസിന്റെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.

പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര്യ ഖാലിസ്ഥാന്‍ രാജ്യത്തെ പ്രധാനമന്ത്രിയോ ആകും താന്നെന് കെജരിവാള്‍ പറഞ്ഞെന്നാണ് കുമാര്‍ ബിശ്വാസ് ഇന്നലെ വാര്‍ത്താ എജന്‍സിയോട് പറഞ്ഞത്.
ആരോപണമുന്നയിച്ച കുമാര്‍ ബിശ്വാസിന് കേന്ദ്രം സുരക്ഷ കൂട്ടിയിട്ടുണ്ട്.

അതേ സമയം ഭീകരനെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യട്ടെ എന്ന പ്രതികരിച്ച കെജരിവാള്‍ , രാഹുല്‍ ഗാന്ധിക്കും മോദിക്കും ഒരേ സ്വരമാണെന്നും പറഞ്ഞു.ചന്നിയുടെ ഭയ്യ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഖാലിസ്ഥാന്‍ പരാമര്‍ശവും പഞ്ചാബില്‍ ചര്‍ച്ചയാകുന്നത്.