Connect with us

Organisation

ഖലീല്‍ തങ്ങള്‍ക്ക് ഐ സി എഫ്-ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ സ്വീകരണം നല്‍കി

വിവിധ സമയങ്ങളില്‍ വിരുന്നെത്തിയ ഹജ്ജ് സംഘങ്ങള്‍ക്ക് സ്വീകരണമേര്‍പ്പെടുത്താനായ നിര്‍വൃതിയിലാണ് ഐ സി എഫ്-ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ അംഗങ്ങള്‍.

Published

|

Last Updated

ജിദ്ദ | ഹജ്ജിനെത്തിയ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ക്ക് ഐ സി എഫ്-ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

ഈ വര്‍ഷത്തെ ആദ്യ സര്‍ക്കാര്‍ ഹജ്ജ് വിമാനം വന്നത് മുതല്‍ അവസാന ഹജ്ജ് വിമാനം എത്തിയത് വരെ വിവിധ സമയങ്ങളില്‍ വിരുന്നെത്തിയ ഹജ്ജ് സംഘങ്ങള്‍ക്ക് സ്വീകരണമേര്‍പ്പെടുത്താനായ നിര്‍വൃതിയിലാണ് ഐ സി എഫ്-ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ അംഗങ്ങള്‍. ഹജ്ജ് ആരംഭിക്കുന്നതോടു കൂടി വരും ദിവസങ്ങളിലെ സേവനങ്ങള്‍ക്കായി പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുകയാണ് ഇവര്‍.

വിവിധ എയര്‍ ക്രാഫ്റ്റ് സമയങ്ങള്‍ക്കള്‍ക്കനുസരിച്ച് മുജീബ് റഹ്മാന്‍ എ ആര്‍ നഗര്‍, റഹീദ് പന്തല്ലൂര്‍ തുടങ്ങിയവര്‍ വളണ്ടിയര്‍ സേവനം ക്രമപ്പെടുത്തി. മന്‍സൂര്‍ അലി പുത്തൂപാടം, സിദ്ധീഖ് മുസ്ലിയാര്‍, ആദില്‍, ശിഹാബ് തങ്ങള്‍, ഷൗക്കത്ത് ഐക്കരപ്പടി, അഷ്റഫ് കൊടിയത്തൂര്‍, ഫൈറൂസ് വെള്ളില, ഗഫൂര്‍ ഹലഖ, സിദ്ധീഖ് മുല്‍സിയര്‍ വലിയപറമ്പ്, മുഹ്‌യിദ്ധീന്‍ അഹ്സനി സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കി .

 

 

 

Latest