Connect with us

Kozhikode

ഖലീല്‍ ബുഖാരി തങ്ങള്‍ക്ക് ഹജ്ജ് യാത്രയയപ്പ് നല്‍കി

ഹജ്ജ് നല്‍കുന്നത് മാനവികതയുടെ സന്ദേശമാണെന്നും രാജ്യത്തിന്റെ ഭദ്രതക്കും മതമൈത്രിക്കും വേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്തുമെന്നും ഖലീല്‍ തങ്ങള്‍.

Published

|

Last Updated

മലപ്പുറം | വിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടന്ന ചടങ്ങ് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് ഉദ്ഘാടനം ചെയ്തു. കുല്ലിയ്യ ശരീഅ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു.

ഹജ്ജ് നല്‍കുന്നത് മാനവികതയുടെ സന്ദേശമാണെന്നും രാജ്യത്തിന്റെ ഭദ്രതക്കും മതമൈത്രിക്കും വേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്തുമെന്നും മറുപടി പ്രസംഗത്തില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍, കര്‍ണാടക അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യു ടി ഇഫ്തികാര്‍ എന്നിവരും തങ്ങളെ അനുഗമിക്കുന്നുണ്ട്.

യാത്രയയപ്പ് സംഗമത്തില്‍ സയ്യിദ് അഹ്മദ് കബീര്‍ അല്‍ ബുഖാരി, സയ്യിദ് നിയാസ് അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി, അബ്ദുനാസിര്‍ അഹ്സനി കരേക്കാട്, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, ബഷീര്‍ സഅദി വയനാട്, ശൗക്കത്ത് സഖാഫി കച്ചേരിപ്പറമ്പ്, അബ്ദുസമദ് സഖാഫി മേല്‍മുറി സംബന്ധിച്ചു.

മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് സംഗമത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പ്രസംഗിക്കുന്നു.

 

Latest