Connect with us

Kerala

അറഫാദിന പ്രാര്‍ത്ഥനാ സമ്മേളനം വെള്ളിയാഴ്ച  സ്വലാത്ത് നഗര്‍ മഅ്‌ദിന്‍ ക്യാമ്പസില്‍

വനിതകള്‍ക്കായി വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസും ഉദ്‌ബോധനവും

Published

|

Last Updated

മലപ്പുറം | അറഫാ ദിനത്തിന്റെ ഭാഗമായി വെളളിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ അറഫാ ദിന പ്രാര്‍ത്ഥനാ സമ്മേളനം നടക്കും. ഉച്ചക്ക് 1 മുതല്‍ നോമ്പ് തുറ വരെ മഅ്ദിന്‍ ഗ്രാന്റ്് മസ്ജിദില്‍ നടക്കുന്ന പരിപാടിക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി കടലുണ്ടി  നേതൃത്വം നല്‍കും.

മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി മക്കയില്‍ നിന്ന് ഓണ്‍ലൈനായി പെരുന്നാള്‍ സന്ദേശവും പ്രാര്‍ത്ഥനയും നിര്‍വഹിക്കും. നോമ്പ്തുറയോടെ സമാപിക്കുന്ന പരിപാടിയില്‍ ഹാജിമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന, ഖുര്‍ആന്‍ പാരായണം, അറഫാദിനത്തില്‍ ചൊല്ലേണ്ട ദിക്‌റുകള്‍ എന്നിവ നടക്കും. വനിതകള്‍ക്കായി വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസും ഉദ്‌ബോധനവും നടക്കും.

സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും.
സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ബുഖാരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അശ്കര്‍ സഅദി താനാളൂര്‍ എന്നിവര്‍ സംബന്ധിക്കും.