National
ഓപറേഷന്‍ സിന്ദൂര്‍: നഷ്ടങ്ങളുണ്ടായെന്ന് ആവര്‍ത്തിച്ച് സൈനിക മേധാവി
തിരിച്ചടികള്‍ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനമെന്നും ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശമാണ് നല്‍കിയതെന്നും അനില്‍ ചൗഹാന്‍.
ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂറില്‍ നഷ്ടങ്ങളുണ്ടായെന്ന് ആവര്‍ത്തിച്ച് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. തിരിച്ചടികള്‍ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം.
കാര്യശേഷിയുള്ള സേനകള്‍ക്ക് തിരിച്ചടികള്‍ മറികടക്കാന്‍ പ്രാപ്തിയുള്ളവരാണ്. ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശമാണ് നല്‍കിയത്.
ആണവ ബ്ലാക്ക്‌മെയിലിങിന് വഴങ്ങില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.







