Kerala
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു: മുഖ്യമന്ത്രി
'മതനിരപേക്ഷതയും ഫെഡറലിസവും അസാധാരണ വെല്ലുവിളിയെ നേരിടുകയാണ്.'

തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മതനിരപേക്ഷതയും ഫെഡറലിസവും അസാധാരണ വെല്ലുവിളിയെ നേരിടുകയാണ്. ഇതിന് നേതൃത്വം നല്‍കുന്നവര്‍ ഭരണഘടനാ പദവികളില്‍ ഇരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
യു ഡി എഫ് ധവളപത്രത്തിനെതിരെ മുഖ്യമന്ത്രി
യു ഡി എഫിന്റെ ധവളപത്രത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് അര്‍ഹതപ്പെട്ടത് നിഷേധിച്ച കേന്ദ്രത്തിനെതിരെ ഒരക്ഷരം അതിലില്ല. പ്രളയകാലത്ത് കേന്ദ്രം നല്‍കിയത് പതിവായി ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം, സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഭാരത് ജോഡോ യാത്രയില്‍ സി പി എം പങ്കെടുക്കേണ്ടെന്ന തീരുമാനം പി ബിയുടെതാണ്. കേരളത്തിലെ പാര്‍ട്ടിയല്ല നിലപാട് കൈക്കൊണ്ടത്. കോണ്‍ഗ്രസ് പരിപാടിയില്‍ സി പി എം പങ്കെടുക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലീഗ് എല്‍ ഡി എഫിലേക്ക് വരുമെന്ന് കരുതുന്നില്ല
മുസ്ലിം ലീഗ് യു ഡി എഫ് വിട്ട് എല്‍ ഡി എഫിലേക്ക് വരുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. യു ഡി എഫിന്റെ പ്രധാന ഭാഗമാണ് മുസ്ലിം ലീഗ്. പ്രധാന ഭാഗമായിരിക്കുന്ന മുന്നണിയില്‍ നിന്ന് ലീഗ് മാറുമെന്ന് ആരെങ്കിലും കരുതുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.