presidential election
യശ്വന്ത് സിന്‍ഹക്ക് മുഴുവന്‍ വോട്ടും ലഭിക്കുന്ന ഏക സംസ്ഥാനം കേരളം: മുഖ്യമന്ത്രി
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; കേരളം ഏറെ ഇഷ്ടമുള്ള സംസ്ഥാനം-യശ്വന്ത് സിന്‍ഹ

തിരുവനന്തപുരം | രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ വോട്ടും യശ്വന്ത് സിന്‍ഹക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് മുഴുവന്‍ വോട്ടും ലഭിക്കുന്ന ഏക സംസ്ഥാനം കേരളമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി കേരളത്തിലെത്തിയ യശ്വന്ത് സിന്‍ഹ എല്‍ ഡി എഫ് എം എല്‍ എമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഏത് രീതിയിലും രാഷ്ട്രപതിയാകാന്‍ ഏറ്റവും അനുയോജ്യമായ വ്യക്തിയാണ് യശ്വന്ത് സിന്‍ഹയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് അദ്ദേഹത്തെ നിയമസഭയിലേക്ക് സ്വീകരിച്ചത്.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് യശ്വന്ത് സിന്‍ഹ കൂടിക്കാഴ്ചയില്‍ പറഞ്ഞു. സംഘര്‍ഷത്തിലൂടെയാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഒരു വലിയ ദൗത്യത്തിന്റെ ഭാഗമായാണ് താന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള സംസ്ഥാനമാണ് കേരളം. ഇതിനാലാണ് പ്രചാരണം കേരളത്തില്‍ നിന്ന് തുടങ്ങുന്നതെന്നും യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, യു ഡി എഫ് എം എല്‍ എമാരുമായുള്ള യശ്വന്ത് സിന്‍ഹയുടെ കൂടിക്കാഴ്ച ഉടന്‍ ആരംഭിക്കും. എം എല്‍ എമാര്‍ക്കൊപ്പം കെ മുരളീധരനും യശ്വന്ത് സിന്‍ഹയെ കാണാന്‍ എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവര്‍ സ്വീകരണ യോഗത്തിലുണ്ടാകും.